+91 8590 373975
https://eucharistiamcbs.com/public/storage/images/ermvM1bSrPtvl83b0PAVDudPrikd0c1FkwwJ4Vz3.jpg

സന്യാസത്തിലെ ഏകാന്തതയും വി. കുര്‍ബ്ബാനയുടെ സാര്‍വ്വത്രികതയും

സമര്‍പ്പിത ജീവിതത്തിന്റെ ആത്മീയ സ്രോതസ്സാണ്‌ വി. കുര്‍ബ്ബാനക്രിസ്തുവിന്‌ സമര്‍പ്പിതരായ ജീവിതങ്ങള്‍ക്ക്‌ അവിടുത്തെ ശൂന്യമാക്കലിന്റെയും പങ്കുവയ്ക്കലിന്റെയും പിതാവിനുള്ള സമര്‍പ്പണത്തിന്റെയും പ്രതീകമായ വി. കുര്‍ബ്ബാന ശക്തിപകരുന്നു. അതോടൊപ്പം സമര്‍പ്പിത ജീവിത പ്രതിസന്ധികളില്‍ പരിഹാരവും നല്‍കുന്നു. സന്യസ്ത സമര്‍പ്പിത ജീവിതങ്ങളിലെ ഏകാന്തതകള്‍ക്ക്‌ പരിഹാരമായി വി. കുര്‍ബ്ബാനയുടെ സാര്‍വ്വത്രികത പരിചയപ്പെടുത്തുകയാണ്‌ ഈ ലേഖനത്തിലൂടെ വിവക്ഷിക്കുന്നത്‌.

വി. കുര്‍ബ്ബാന: സമര്‍പ്പിത ജീവിതത്തിലെ അമൂല്യ (കിസ്തു സാന്നിദ്ധ്യം

വി. കുര്‍ബ്ബാനയില്‍ ക്രിസ്തു തന്റെ ശരീരരക്തങ്ങളുടെ യാഥാര്‍ത്ഥൃത്തിലും സത്തയിലും മുഴുവനായും സമ്പൂര്‍ണ്ണമായും സന്നിഹിതനായിരിക്കുന്നു. അതിനാല്‍ നാം വി. കുര്‍ബ്ബാനയെ സമിപിക്കേണ്ടത്‌ യേശുവിനെ സമീപിക്കുന്നു എന്ന പൂര്‍ണ്ണ അവബോധത്തോടെ ആയിരിക്കണം. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വി. കുര്‍ബ്ബാന ക്രിസ്തു സാന്നിധ്യത്തിന്റെ വലിയ രഹസ്യമാണ്‌. യുഗാന്തംവരെ നമ്മോടൊപ്പം ഉണ്ടായിരിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തിന്റെ സമ്പൂര്‍ണ്ണമായ പൂര്‍ത്തീകരണം. ഈ വാഗ്ദാനം അനുഭവിക്കുന്നതിനാലും വി. കുര്‍ബ്ബാനയില്‍ അത്‌ കണ്ടെത്താന്‍ കഴിയുന്നതിനാലുമാണ്‌ സമര്‍പ്പിതര്‍ പലരും കുര്‍ബ്ബാനയ്ക്കായി ദാഹാര്‍ത്തരായി കാത്തിരിക്കുന്നത്‌. ഈ അനുഭവമാണ്‌ ഏകാന്തതയുടെ രോഗശയ്യയില്‍ വിശ്രമിക്കുമ്പോഴും അല്‍ഫോന്‍സാമ്മയെ സമൂഹത്തിന്റെ സജീവതയിലേയ്ക്കും ബന്ധങ്ങളുടെ ഊഷ്മളതയിലേയ്ക്കും നയിച്ചത്‌.
ജീവിക്കാനും പ്രതീക്ഷിക്കാനും അധ്വാനിക്കാനും ഏവരേയും പ്രേരിപ്പിക്കുന്നത്‌ വ്യക്തികളുടെ സ്നേഹസാന്നിധ്യങ്ങളാണ്‌. ആ സ്നേഹസാമീപ്യം സമര്‍പ്പിതര്‍ കണ്ടെത്തേണ്ട ഇടമാണ്‌ അള്‍ത്താരയും വി. കുര്‍ബ്ബാനയും. ഈ ആത്മീയാനുഭൂതിയിലേക്ക്‌ വളര്‍ന്നതുകൊണ്ടു മാത്രം ജ്വലിച്ചുയര്‍ന്ന എത്രയെത്ര താരകങ്ങളെ തിരുസഭയ്ക്ക്‌ അവകാശപ്പെടാനുണ്ട്‌! വി. കുര്‍ബ്ബാന മാത്രം ഭക്ഷിച്ചു ജീവിച്ചവര്‍... വി. കുര്‍ബ്ബാനയ്ക്കുവേണ്ടി ജീവന്‍ കൊടുത്തവര്‍... ജീവിതംകൊണ്ട്‌ കുര്‍ബ്ബാനയായി മാറിയവര്‍...! ഇവരുടെ നീണ്ട നിരകള്‍ തിരുസഭയുടെ സമ്പത്തും സമര്‍പ്പിത ജീവിതങ്ങള്‍ക്കാകെ എക്കാലത്തും മാതൃകയുമാണ്

വി. കുര്‍ബ്ബാന: സ്വര്‍ഗ്ലീയാനുഭവത്തിന്റെയും ഐകൃത്തിന്റെയും മുന്നാസ്വാദനം

രണ്ടാമതായിവി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന ഓരോ സമര്‍പ്പിതനും സമര്‍പ്പിതയും സ്വര്‍ഗ്ഗീയ ആരാധനയുമായി ഒന്നുചേര്‍ന്ന്‌ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കല്‍ രക്ഷ എന്നുദ്ഘോഷിക്കുന്ന മാലാഖ വൃന്ദങ്ങളോട്‌ ഇടകലരുന്നുഅതിനാല്‍ വി. ബലിപീഠത്തിങ്കല്‍ രക്തസാക്ഷികളേയുംവിശുദ്ധരേയുംസ്വര്‍ഗ്ഗവാസികളേയുംശുദ്ധീകരണാത്മാക്കളേയും ഭുവാസികളോട്‌ ചേര്‍ന്ന്‌ അനുസ്മരിക്കുന്നത്‌ ആകസ്മികമല്ല. അതുവഴി വി. കുര്‍ബ്ബാന സ്വര്‍ഗ്ഗത്തിന്റെ മുന്‍കൂര്‍ അനുഭവവും ഭാവിമഹത്വത്തിന്റെ അച്ചാരവുമായി മാറുന്നുസ്വര്‍ഗ്ഗം ഭൂമിയിലിറങ്ങുന്ന അനര്‍ഘ നിമിഷങ്ങളെന്നാണ് വി. കുര്‍ബ്ബാനയെ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാ വിശേഷിപ്പിച്ചിരിക്കുന്നത്‌. അങ്ങനെ വിജയ സഭയോടും സഹനസഭയോടും ചേര്‍ന്നുള്ള സമരസഭയുടെ വി. ബലിയര്‍പ്പണം കല്ലും മുള്ളും നിറഞ്ഞ വീഥികളില്‍ ധീരതയോടെ സമരം ചെയ്യുന്ന സമര്‍പ്പിത സമൂഹങ്ങള്‍ക്ക്‌ പ്രത്യാശയുടെ നിറങ്ങളേകുന്നു. ഭൂമിയില്‍ നെടുവീർപ്പെട്ട്‌’ ‘സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കുന്ന അവരുടെ ജീവിതയാനങ്ങള്‍ ഈര്‍ജ്ജം സംഭരിക്കുന്ന അവസരമാണ് അവരുടെ ഓരോ വി. ബലിയർപ്പണവും.   
അനുദിന ജീവിതചര്യകളില്‍ വിശുദ്ധരുടെ സാമീപ്യം അനുഭവിക്കാന്‍ കഴിയുക എത്ര ആനന്ദദായകമാണ്‌! വി. കുര്‍ബ്ബാനയുടെ തുടര്‍ച്ചകള്‍ സമ്മാനിക്കുക ഈ അവര്‍ണ്ണനീയമായ നിമിഷങ്ങളാണ്‌. ഈ ഓാര്‍മ്മകള്‍ സമര്‍പ്പിതരുടെ ചരിയ്രത്തിലൂടെയുള്ള പ്രയാണത്തെ ഉജ്ജ്വലിപ്പിക്കുകയുംഅനുദിന ഉത്തരവാദിത്വങ്ങളിലെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുകയും, സമര്‍പ്പിത ജീവിതത്തിലെ ഏകാന്തതകള്‍ക്ക്‌ പരിഹാരമാവുകയും ചെയ്യും. അങ്ങനെ അവര്‍ ഈ ലോകത്തില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അടയാളങ്ങളായി മാറുകയും ചെയ്യുന്നു.

കൗദാശികമായ ഒത്തുചേരലില്‍ മാറ്റപ്പെടുന്ന ഏകാന്തത

മൂന്നാമതായിഈശോയാകുന്ന വി. കുര്‍ബാനയപ്പത്തില്‍ വിശ്വാസികള്‍ പങ്കുപറ്റുമ്പോള്‍ അവര്‍ ക്രിസ്തുവിന്റെ അവയവങ്ങളായി തീരുകയും അങ്ങനെ സമൂഹവുമായുള്ള ഐക്യം ആവിഷ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. വി. പൗലോസ്‌ ശ്ലീഹാ  കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 12:27 ല്‍ നാം വായിക്കുന്നു, “നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്‌.” അതുകൊണ്ടാണ്‌ ഓരോ ദിവ്യബലിയും ഏകാന്തതയിലോ അറിയപ്പെടാത്തിടത്തോ അര്‍പ്പിക്കപ്പെടുമ്പോഴും അതിന്‌ സാര്‍വ്വര്രിക സ്വഭാവമുള്ളത്‌. അങ്ങനെ കാദാശിക ഐകൃത്തിലൂടെ സമര്‍പ്പിത ജീവിതം ശക്തിപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹിക സേവനത്തില്‍ നിരതരായവരും ഏകാന്തതയിലെ പ്രാര്‍ത്ഥനാ സമൂഹവും അജപാലനരംഗത്തുള്ളവരുമെല്ലാം കൗദാശികമായി ഐക്യപ്പെടുകയും ആ ഐക്യം കര്‍മ്മമേഖലകളില്‍ പ്രഘോഷിക്കുകയും ചെയ്യുന്നു.
വി. കുര്‍ബ്ബാനയര്‍പ്പണം സമര്‍പ്പിത സമൂഹങ്ങള്‍ക്കുംഭവനങ്ങള്‍ക്കുംസമര്‍പ്പിതര്‍ക്കും സാര്‍വ്വത്രികത നല്‍കുകയും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ അടച്ചിട്ട പ്രാര്‍ത്ഥനാ മുറിയിലെ ഏകാന്ത താപസികനും സമൂഹാംഗമായി മാറുന്നു. ഈയൊരു യാഥാര്‍ത്ഥ്യമാണ്‌ ഇന്ന്‌ സഭാജീവിതത്തില്‍ ഏകസ്തര്‍ക്കുംസ്വസ്വതന്ത്രര്‍ക്കും അവലംബമാകുന്നത്‌. വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യവുംവിജയസഭയുടേയും സഹനസഭയുടേയും ഐക്യവുംവിശ്വാസ സമൂഹത്തിന്റെ കൗദാശികമായ ഒന്നിപ്പും സമര്‍പ്പിത ജീവിതങ്ങളെ ആത്മീയമായും ശാരീരികമായും ബലപ്പെടുത്തുമെന്നതിൽ തര്‍ക്കത്തിന്‌ ഇടമില്ല. 


ഫാ. റോബിൻ കാരിക്കാട്ട് MCBS_image
ഫാ. റോബിൻ കാരിക്കാട്ട് MCBS

കൗൺസിലർ, ദിവ്യകാരുണ്യ പ്രേഷിതത്വം, MCBS സീയോൻ പ്രൊവിൻസ്